വർഷങ്ങൾക്കകം സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ടൂറിസം രംഗത്തെ അനുഭവങ്ങൾ മന്ത്രിക്കു മുന്നിൽ നിരത്തി വിശ്വ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. . സംസ്ഥാനത്തിന്റെ പൈതൃകം വിളിച്ചോതുന്ന ടെസ്റ്റിനേഷനുകൾ ആവണം ഉണ്ടാകേണ്ടതെന്നു സന്തോഷ് ഓര്മിപ്പിച്ചപ്പോൾ തൻ ഒരു വിദ്യാർത്ഥിയെ പോലെ എല്ലാം കേൾക്കുകയാണെന്നു മന്ത്രി മുഹമ്മദ് റിയാസും മറുപടി നൽകി. അടിയന്തിര തീരുമാനമുണ്ടാകേണ്ട വിഷയങ്ങളുണ്ട് , ചിലതിൽ നടപടികൾ വേണ്ടി വരും. എന്തായാലും കേരളത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷൻ ആക്കും എന്നും മന്ത്രി പറഞ്ഞു. ഫുഡ് ടൂറിസം , ഫുഡ് സ്ട്രീറ്റുകൾ എന്നിവക്കൊക്കെ കേരളത്തിൽ നല്ല സാധ്യതയുണ്ടെന്ന് സന്തോഷ് കുളങ്ങരയും പറഞ്ഞു. ഓരോ നാട്ടുകാരനും ടൂറിസം രംഗത്ത് താണ്ടീതായ സംഭാവനകൾ നൽകാനാകും. കെ ടി ഡി സി യെ ഫലപ്രദമായി കേരളത്തിന്റെ ടൂറിസം സാധ്യതകളെ പുറം ലോകത്തെത്തിക്കേണ്ട സാധിക്കുന്ന സ്ഥാപനമായി മാറ്റണം. വടക്കൻ കേരളമാണ് സുന്ദരമെന്നും കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും സഞ്ചാരികൾ എതാൻ കഴിയണമെന്നും സന്തോഷ് പറഞ്ഞു.
#mohammedriyas #santhoshgeorgekulangara #keralakaumudinews
0 Comments